ചാംപ്യൻസ് ലീഗ് : റയൽ ഇന്ന് ഡോർട്ട്മുണ്ടിനെതിരെ

- Advertisement -

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് ഇന്ന് ബൊറൂസിയ ഡോർട്ട് മുണ്ടിനെ നേരിടും. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിലാണ് മത്സരം അരങ്ങേറുക. ഡോർട്ട് മുണ്ട് ടൂർ ണമെന്റിൽ നിന്ന് പുറത്തായെങ്കിലും അഭിമാനം കാക്കാൻ ഒരു ജയത്തിനാവും അവരിറങ്ങുക.  അപോളിന് മുന്നിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് യൂറോപ്പ ലീഗ് ഉറപ്പിക്കാൻ ഇന്ന് ജയിച്ചാൽ ഡോർട്ട്മുണ്ടിനാവും.

ടീമിലെ ഏതാനും പ്രധാന താരങ്ങൾക്ക് സിദാൻ ഇന്ന് വിശ്രമം അനുവധിച്ചേക്കും. ഗരേത് ബെയിൽ കളിക്കാൻ സാധ്യതയുണ്ട്. സസ്പെന്ഷനിലുള്ള ഡാനി കാർവഹാലിന് കളിക്കാനാവില്ല. ഡോർട്ട്മുണ്ട് നിരയിൽ പരിക്കേറ്റ ഗോട്ട്സെ, പിസ്‌ചെക് എന്നിവർ കളിച്ചേക്കില്ല. അത്ലറ്റികോ ബിൽബാവോക്കെതിരായ ല ലിഗ മത്സരം സമനിലയായ ശേഷം ഇറങ്ങുന്ന സിദാനും കൂട്ടർക്കും ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. ഒരു ചാംപ്യൻസ് ലീഗ് മത്സരം പോലും ഇതുവരെ ജയിക്കാനാവാത്ത ഡോർട്ട്മുണ്ട് ഇന്ന് ജയിക്കുക എന്നത് പ്രയാസകാരമാവും. ല ലീഗെയിൽ ഫോം ഇല്ലെങ്കിലും ചാംപ്യൻസ് ലീഗിൽ റൊണാൾഡോ ഗോളുകൾ കണ്ടെത്തുന്നു എന്നത് സിദാന് ആശ്വാസമാവും.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പർസ് അപോളിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement