റാഷ്ഫോഡിന് ഗോൾ, യുണൈറ്റഡിന് വിജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. പോർച്ചുഗീസ് ക്ലബ് ബെനിഫിക്കയെ അവരുടെ ഗ്രൗണ്ടിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ബെൻഫികയുടെ 18 വയസുകാരൻ ഗോൾ കീപ്പർ മിലെ സ്വിലർ വരുത്തിയ പിഴവിൽ നിന്നും പിറന്ന ഗോളിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.

മത്സരത്തിൽ ബെനിഫിക്കയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. പതിയെ താളം കണ്ടെത്തിയ യുണൈറ്റഡ് മത്സരത്തിലേക്ക് തിരികെ വന്നു. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ 64ആം മിനിറ്റിൽ ആണ് ഗോൾ പിറന്നത് റാഷ്ഫോഡ്‌ എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പർ സ്വിലർ കൈയിൽ ഒതുക്കിയെങ്കിലും നിർഭാഗ്യവശാൽ ഗോൾ ലൈനും കടന്നു സ്വിലർ പുറകിലോട്ടു പോവുകയായിരുന്നു. ഗോൾ ലൈൻ ടെക്‌നോളജി മുഖേനയാണ് ഗോൾ നിർണയിച്ചത്.

മത്സരിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച യൂണൈറ്റഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. ബെനിഫിക അവസാന സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement