റാമോസ് പരിക്ക് മാറി തിരിച്ചെത്തുന്നു, മെൻഡിയും വാൽവെർദെയും പുറത്ത് തന്നെ

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പരിക്കിൽ നിന്ന് മോചിതനായി പരിശീലനം പുനരാരംഭിച്ചു. ടീമിനൊപ്പം തുടർച്ചയായി രണ്ടാം ദിവസവും പരിശീലനം നടത്തിയ റാമോസ് ഒസാസുനക്കെതിരായ റയൽ മാഡ്രിഡിന്റെ മത്സരത്തിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടുന്ന റയൽ മാഡ്രിഡിന് താരത്തിന്റെ തിരിച്ചുവരവ് ശക്തി പകരും.

അതെ സമയം ഫെർലാൻഡ് മെൻഡിയും ഫെഡെ വാൽവെർദെയും ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. ചെൽസിക്കെതിരായ മത്സരത്തിന് മുൻപ് താരങ്ങൾ പരിശീലനം തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പരിക്ക് മൂലം ഡാനി കാർവഹാളും ലൂക്കാസ് വാസ്‌കസും ഈ സീസണിൽ ഇനി കളിക്കില്ലെന്ന് നേരത്തെ റയൽ മാഡ്രിഡ് വ്യക്തമാക്കിയിരുന്നു.

Exit mobile version