റയൽ മാഡ്രിഡിന് തിരിച്ചടി, പിഎസ്ജിക്കെതിരെ റാമോസ് കളിച്ചേക്കില്ല

സിനദിൻ സിദാന്റെ റയൽ മാഡ്രിഡിന് പരിക്ക് വീണ്ടും തലവേദനയാകുന്നു. ചാമ്പ്യൻസ് ലീഗിൽ കരുത്തരായ പിഎസ്ജിയുമായിട്ടാണ് റയലിന്റെ ആദ്യ മത്സരം. ക്യാപ്റ്റൻ സെർജിയോ റാമോസിനേറ്റ പരിക്കാണ് ഇപ്പോൾ റയലിന് തിരിച്ചടിയായത്.

ലെവന്റെക്കെതിരായ സാന്റിയാഗോ ബെർണാബ്യൂവിലെ‌ മത്സരത്തിനിടയിൽ പരിക്കേറ്റ് റാമോസ് കളം വിട്ടിരുന്നു. മത്സരത്തിൽ 3-2 നു റയൽ ജയിച്ചെങ്കിലും രണ്ടാം പകുതിയിൽ സ്പാനിഷ് ക്യാപ്റ്റൻ കൂടിയായ റാമോസ് കളം വിട്ടു. പരിക്കിനെ കുറിച്ച് കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ബ്രസീലിയൻ താരം എഡർ മിലിറ്റായോയോ നാച്ചോ ഫെർണാണ്ടസോ ആയിരിക്കും ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ റാമോസിന് പകരക്കാരനായിറങ്ങുക.

Exit mobile version