ഇന്ന് യൂറോപ്പിൽ തീപാറും പോരാട്ടം, പി എസ് ജി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ

ഇന്ന് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് ഒരു വലിയ പോരാട്ടമാണ്. യൂറോപ്പിലെ ഏറ്റവും സമ്പന്നരായ രണ്ടു ടീമുകളാണ് ഇന്ന് ചാമ്പ്യൻസ് ലീഗ് സെമിയിൽ നേർക്കുനേർ വരുന്നത്. മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും. സൂപ്പർ താരങ്ങളുടെ വലിയ നിര തന്നെ രണ്ടു ടീമുകളിലും ഉണ്ട്. ആദ്യ പാദ സെമി ഫൈനൽ പാരീസിൽ വെച്ചാണ് നടക്കുന്നത്. ബയേണെ ക്വാർട്ടറിൽ മറികടന്നാണ് പി എസ് ജി സെമിയിലേക്ക് എത്തിയത്.

പരിക്ക് സാരമുള്ളതല്ല എന്നതു കൊണ്ട് എമ്പപ്പെ ഇന്ന് പി എസ് ജി നിരയിൽ ഉണ്ടാകും. എമ്പക്ക് ഒപ്പം നെയ്മർ, ഡി മറിയ, ഇക്കാർഡി എന്നിവർ ഒക്കെ ആദ്യ ഇലവനിൽ ഉണ്ടാകും. മാഞ്ചസ്റ്റർ സിറ്റി നിരയിലും കാര്യമായ പരിക്കുകൾ ഇല്ല. ഡോർട്മുണ്ടിനെ മറികടന്നാണ് സിറ്റി സെമിയിൽ എത്തിയത്. അവസാന മത്സരത്തിൽ സ്പർസിനെ പരാജയപെടുത്തി ലീഗ് കപ്പ് ഉയർത്തിയ ആത്മവിശ്വാസവും സിറ്റിക്ക് ഉണ്ട്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആകാത്ത ടീമുകളാണ് സിറ്റിയും പി എസ് ജിയും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.