
കോടികളുടെ താരത്തിളക്കവുമായി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയ പിഎസ്ജി ത്രയത്തിനു റെക്കോർഡ് നേടാം. പിഎസ്ജിയുടെ ആക്രമണത്തിന്റെ കുന്തമുനകളായ എഡിസൺ കവാനി,നെയ്മർ, എംബാപ്പെ എന്നിവരാണ് വ്യകതിപരമായും കൂട്ടായും ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിട്ടത്. സെൽറ്റിക്കിനെതിരെ തകർപ്പൻ വിജയം നേടിയ പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവും അധികം ഗോളടിക്കുന്ന ടീമായി മാറി. ഒരു മത്സരം ബാക്കി നിൽക്കെ 5 മത്സരങ്ങളിൽ നിന്നും 24 ഗോളുകളാണ് പിഎസ്ജി അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിട്ട റെക്കോർഡാണ് പഴങ്കഥയായത്. പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം ഗോൾ നേടിയത് 2013 /14 സീസണിലാണ്. പത്ത് മത്സരത്തിൽ 25 ഗോൾ എന്ന റെക്കോർഡും ഇനി പഴങ്കഥയാവും. അഞ്ചു മത്സരങ്ങളിലും ഗോളടിച്ച നെയ്മർ ക്രിസ്റ്റിയാനോ റൊണാൾഡോയോടൊപ്പം ആ റെക്കോർഡ് പങ്കിടുന്നു. ഇത് വരെ ഒരു താരവും ആറിൽ ആറ് ഗ്രൂപ്പ് മത്സരങ്ങളിലും സ്കോർ ചെയ്തിട്ടില്ല. കവാനിയും പിഎസ്ജിക്ക് വേണ്ടി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 150 ഗോളുകളാണ് കവാനി പിഎസ്ജിക്ക് വേണ്ടി നേടിയത്. 156 ഗോളുകളുമായി സ്ലാത്തൻ ആണ് പിഎസ്ജിയുടെ ടോപ്പ് സ്കോറർ. എംബപ്പേക്ക് ഇപ്പോൾ മൂന്നു ചാമ്പ്യൻസ് ലീഗ് ഗോളുകളായി. എംബാപ്പെ ഗോളടിക്കുമ്പോളെല്ലാം പിഎസ്ജി ത്രയത്തിലെ മറ്റു രണ്ടു പേരും ഗോൾ നേടുന്നുണ്ട്. ഇത്തവണ ചാമ്പ്യൻസ് ലീഗിനായുള്ള മത്സരം കണക്കുമെന്നത് നിസംശയം പറയാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial