ബയേണെ വല നിറയെ ഗോളുമായി പി എസ് ജി മടക്കി

ചാമ്പ്യൻസ് ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കെട്ടുകെട്ടിച്ച് പി എസ് ജി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് സ്വന്തം തട്ടകത്തിലേക്ക് ബയേണിനെ വരവേറ്റ പി എസ് ജി നല്ല കനത്ത പരാജയം സമ്മാനിച്ചാണ് ബയേണിനെ തിരിച്ചയച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു പി എസ് ജിയുടെ വിജയം.

കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ പി എസ് ജി ലീഡെടുത്തു. പരിക്കിൽ നിന്ന് മുക്തനായി എത്തിയ നെയ്മാറിന്റെ മികച്ചൊരു മുന്നേറ്റത്തിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഇടതു വിങ്ങിൽ നിന്ന് ഒരുപറ്റം ബയേൺ താരങ്ങളെ ഡ്രിബിൾ ചെയ്തു മുന്നേറിയ നെയ്മർ നൽകിയ പാസ് ബസീലിയൻ താരം ആൽവേസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. 31ആം മിനുട്ടിൽ മറ്റൊരു അറ്റാക്കിൽ കവാനി പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി. എമ്പപ്പെ നൽകിയ പാസ് കവാനിയുടെ തകർപ്പൻ ഷോട്ടിന്റെ ബലത്തിൽ ബയേൺ വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ നെയ്മറും ഗോളുമായി എത്തി. എമ്പപ്പെയുടെ പാസിൽ നിന്ന് ഒരു ടേപിന്നിലൂടെയാണ് നെയ്മർ ഗോൾപട്ടികയിൽ കയറിയത്.

ഇന്നത്തെ ജയത്തോടെ പി എസ് ജി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് സെൽറ്റിക്കിനെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും ബാഴ്സലോണയുടെ രക്ഷകനായി ഓൺ ഗോൾ
Next articleലുകാക്കുവിന് ഇരട്ട ഗോൾ, റഷ്യൻ മണ്ണിൽ യുണൈറ്റഡ് താണ്ഡവം