Site icon Fanport

പി എസ് ജി വൻ തിരിച്ചടി, വെറട്ടി ചാമ്പ്യൻസ് ലീഗിനുണ്ടാവില്ല

എമ്പപ്പെയുടെ പരിക്കിന് പിന്നാലെ ഒരു സങ്കട വാർത്ത കൂടെ പി എസ് ജിയെ തേടി എത്തിയിരിക്കുകയാണ്. അവരുടെ മധ്യനിര താരം വെറട്ടിക്ക് പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ പരിശീലനത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ചാണ് വെറട്ടിക്ക് പരിക്കേറ്റത്. താരം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉണ്ടാകില്ല. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയെ ആണ് പി എസ് ജി നേരിടേണ്ടത്.

വെറട്ടിക്ക് കാഫ് ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പി എസ് ജി മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വെറട്ടി. നേരത്തെ ഫ്രഞ്ച് കപ്പ് ഫൈനലിനിടെ എമ്പപ്പെക്കും പരിക്കേറ്റിരുന്നു. എമ്പപ്പെയും അറ്റലാന്റയ്ക്ക് എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉണ്ടാവാൻ സാധ്യതയില്ല. പോർച്ചുഗലിലെ ലിസ്ബണിൽ വെച്ച് ഓഗസ്റ്റ് 12നാണ് പി എസ് ജി അറ്റലാന്റ മത്സരം നടക്കുന്നത്.

Exit mobile version