ബാഴ്സലോണക്ക് പി എസ് ജിക്ക് എതിരെ തിരിച്ചുവരവ് നടത്താൻ ആകില്ല എന്ന് റിവാൾഡോ

20210310 125325

ബാഴ്സലോണ ഇന്ന് പി എസ് ജിക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ തിരിച്ചുവരവ് ഒന്നും നടത്തില്ല എന്ന് ബാഴ്സലോണ ഇതിഹാസം റിവാൾഡോ. പി എസ് ജിയോട് ആദ്യ പാദത്തിൽ ബാഴ്സലോണ 4-1 എന്ന വലിയ സ്കോറിന് പരാജയപ്പെട്ടിരുന്നു. ഇന്ന് അതിനെ മറികടക്കുന്ന ഒരു പ്രകടനം അസാധ്യമാണ് എന്ന് റിവാൾഡോ പറഞ്ഞു. ബാഴ്സലോണ താരങ്ങൾ പോലും തിരിച്ചുവരാൻ ആകും എന്ന് വിശ്വസിക്കുന്നുണ്ടാവില്ല എന്നും റിവാൾഡോ പറഞ്ഞു.

പാരീസിൽ ചെന്ന് 4 ഗോളുകൾ അടിക്കാൻ ബാഴ്സക്ക് ആവില്ല എന്ന് അദ്ദേഹം പറഞ്ഞു. ഡിമറിയയും നെയ്മറും ഇല്ലാത്ത ആദ്യ പാദത്തിൽ പോലും ബാഴ്സക്ക് പി എസ് ജിയുടെ അടുത്ത് എത്താൻ ആയില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് നെയ്മർ ഇല്ല എങ്കിലും ഡി മറിയ ആദ്യ ഇലവനിൽ തിരികെയെത്തും.

Previous articleശരത് കമാലിന്റെ അടുത്ത എതിരാളി മുന്‍ ലോക ഒന്നാം നമ്പര്‍ താരം
Next articleപ്രീമിയർ ലീഗിലെ നിരാശ ചാമ്പ്യൻസ് ലീഗിൽ തീർക്കാൻ ലിവർപൂൾ