“പി എസ് ജി താരങ്ങൾ തൊട്ടാവാടികൾ”

975581cb B579 4fea B1e3 Debe1a555ef4 Scaled
Credit: Twitter
- Advertisement -

പി എസ് ജി താരങ്ങളുടെ കളത്തിലെ അഭിനയത്തെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മക്ടോമിനെ രംഗത്ത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പി എസ് ജി മത്സരത്തിൽ പി എസ് ജി 3-1ന് വിജയിച്ചിരുന്നു. എന്നാൽ പി എസ് ജി താരങ്ങൾ പരിക്ക് അഭിനയിച്ചും ഡൈവ് ചെയ്തും യുണൈറ്റഡ് താരങ്ങളെയും റഫറിയെയും സമ്മർദ്ദത്തിൽ ആക്കിയിരുന്നു. യുണൈറ്റഡ് അർഹിക്കാത്ത ഒരു ചുവപ്പ് കാർഡും അന്ന് സ്വന്തമാക്കി.

പി എസ് ജി താരങ്ങൾ തൊട്ടാവാടികൾ ആണെന്ന് മക്ടോമിനെ പറഞ്ഞു. അവരുടെ അടുത്ത് പോയാൽ അവർ വീഴുന്നു‌. ഒരു ടീം ഇങ്ങനെ കളിച്ചാൽ കാര്യങ്ങൾ പ്രയാസകരമാണെന്നും മക്ടോമിനെ പറഞ്ഞു. താരങ്ങൾ ഇങ്ങനെ എളുപ്പത്തിൽ വീണാൽ അത് ഫുട്ബോൾ ആയി കണക്കാക്കാൻ കഴിയില്ല എന്ന് മക്ടോമിനെ പറഞ്ഞു. താൻ അധികം പറയുന്നില്ല എന്നും താൻ സംസാരിച്ചാൽ പിഴ തനിക്ക് ലഭിക്കുക അല്ലാതെ വേറെ ഗുണം ഇല്ല എന്നും മക്ടോമിനെ പറഞ്ഞു.

Advertisement