മാച്ച് ഫിക്സിങ് വിവാദത്തിൽ പിഎസ്ജി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി മാച്ച് ഫിക്സിങ് വിവാദത്തിൽ. ചാമ്പ്യൻസ് ലീഗിലെ പിഎസ്ജിയുടെ കഴിഞ്ഞ മത്സരമാണ് വിവാദത്തിനാധാരം. റെഡ് സ്റ്റാർ ബെൽഗ്രെടുമായി ഏറ്റുമുട്ടിയ പിഎസ്ജി മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്ക് പിഎസ്ജി റെഡ്സ്റ്റാറിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ദിനപത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് മത്സരം ഫിക്സ് ചെയ്തതാണെന്നും അഞ്ചു ഗോളിന്റെ മാർജിനിൽ തോറ്റുകൊടുക്കാൻ റെഡ്സ്റ്റാർ താരങ്ങൾ പ്രതിഫലം പറ്റി എന്നുമാണ്.

എന്നാൽ മാച്ച് ഫിക്സിങ് വിവാദത്തിനെതിരെ യുവേഫ പ്രതികരിക്കാതെയിരുന്നപ്പോൾ ശക്തമായ പ്രതികരണവുമായി പിഎസ്ജിയും റെഡ്സ്റ്റാറും രംഗത്തെത്തിയിട്ടുണ്ട്. യുവേഫയെ മുൻകൂട്ടി മാച്ച് ഫിക്‌സിംഗിനെ കുറിച്ച് അറിയിച്ചിരുന്നതായും ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു. റെഡ് സ്റ്റാറിന്റെ കനത്ത തോൽ‌വിയിൽ റെഡ് സ്റ്റാർ ആരാധകർ പ്രതിഷേധമുയർത്തിയിരുന്നു.