പി എസ് ജിയുടെ രക്ഷകനായി ഇക്കാർഡി

നെയ്മറും കവാനിയും എമ്പപ്പെയും ഒന്നും ഇല്ലാതെ ഇറങ്ങിയ പി എസ് ജിയുടെ രക്ഷകനായി മാറി അർജന്റീന താരം ഇക്കാർഡി. ഇന്ന് ചാമ്പ്യൻസ് ലീഗിൽ തുർക്കി ക്ലബായ ഗലാറ്റസറെയാണ് പി എസ് ജി തോൽപ്പിച്ചത്. തുർക്കിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. ഈ സീസണിൽ ലോണിൽ പി എസ് ജിയിൽ എത്തിയ ഇക്കാർഡിയുടെ ആദ്യ പ്രധാന സംഭാവനയാണ് ഇത്.

ഇന്ന് കളിയുടെ 52ആം മിനുട്ടിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോൾ. സരാബിയയുടെ പാസിൽ നിന്നാണ് ഇക്കാർഡി ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനെയും പരാജയപ്പെടുത്തിയിരുന്ന പി എസ് ജി ഇതോടെ ഗ്രൂപ്പിൽ ആറു പോയന്റുമായി ഒന്നാമത് നിൽക്കുകയാണ്.

Previous articleഗനാബ്രിക്ക് 4 ഗോൾ, ടോട്ടൻഹാമിനെ ഗോളിൽ മുക്കി ബയേൺ
Next articleസ്റ്റെർലിംഗ് താരമായി, ഏകപക്ഷീയ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി