റയൽ മാഡ്രിഡിനെതിരെ F വേർഡ് പ്രയോഗവുമായി പിഎസ്ജി ആരാധകർ

റയൽ മാഡ്രിഡിനെതിരെ അശ്ലീല പ്രയോഗമുള്ള ബാനറുകൾ ഉയർത്തി പിഎസ്ജി ആരാധകർ. സ്‌ട്രോസ്‌ബർഗിനെതിരായ പിഎസ്ജിയുടെ മത്സരത്തിലാണ് ആരാധകർ F%$K MADRID ബാനർ ഉയർത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ സ്‌ട്രോസ്‌ബർഗിനെ പിഎസ്ജി പരാജയപ്പെടുത്തിയത് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ്. മാഡ്രിഡിൽ റയലിനോടേറ്റ പരാജയം പിഎസ്ജി ആരാധകർ മറന്നിട്ടില്ല. 3-1 നാണ് നിലവിലെ ജേതാക്കൾ ഫ്രഞ്ച് ഭീമന്മാരെ പാരീസിലേക് മടക്കി അയച്ചത്.ജയത്തോടെ രണ്ടാം പാദത്തിൽ പാരീസിലേക്ക് പോകുന്ന റയലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനാകും.

മാർച്ച് ആറിനാണ് റയലിന്റെ പിഎസ്ജിക്ക് എതിരായ രണ്ടാം പാദ മത്സരം. ലീഗ് വണ്ണിലെ നിലവിലെ ഒന്നാം സ്ഥാനക്കാർ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നത് ക്ലബ്ബിനും ആരാധകർക്കും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കോടികൾ വാരിയെറിഞ്ഞ് സൂപ്പർ താരങ്ങളെ ടീമിൽ എത്തിച്ചത് പിന്നെയെന്തിനാണെന്ന ചോദ്യം ക്ലബിന് നേരെ ഉയരും. റയലിന്റെ ആരാധകർ പിഎസ്ജി ആരാധകരുടെ പ്രവർത്തിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial