Site icon Fanport

പി എസ് ജി ഡോർട്മുണ്ട് മത്സരത്തിനും കാണികൾ ഉണ്ടാകില്ല

കൊറൊണാ ഫ്രാൻസിലും വ്യാപിക്കുന്നു എന്നതിനാൽ ബുധനാഴ്ച നടക്കുന്ന പി എസ് ജിയും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലുള്ള മത്സരം കാണികൾ ഇല്ലാതെ നടത്താൻ ഫ്രെഞ്ച് പോലീസ് നിർദേശം. ഫ്രാൻസിൽ ആയിരത്തിലധികം പേർക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത്. ഇതിനകം തന്നെ ഫ്രഞ്ച് ലീഗിലെ മത്സരങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. പൊതു പരിപാടികൾക്കും ഫ്രാൻസിൽ വിലക്കുണ്ട്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ മാധ്യമപ്രവർത്തകരെയും ഫ്രഞ്ച് പോലീസ് വിലക്കിയേക്കും. ആദ്യ പാദത്തിൽ ജർമ്മനിയിൽ വെച്ച് 2-1ന്റെ പരാജയം പി എസ് ജി നേരിട്ടിരുന്നു. രണ്ടാം പാദത്തിൽ വിജയം അനിവാര്യമായ പി എസ് ജിക്ക് സ്വന്തം കാണികളുടെ പിന്തുണ ഇല്ലാത്തത് വലിയ തിരിച്ചടിയാകും.

Exit mobile version