Site icon Fanport

നെയ്മറില്ലതെ പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താമെന്ന് കഫു

സൂപ്പർ താരം നെയ്മർ ഇല്ലെങ്കിലും പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്താൻ സാധിക്കുമെന്ന് ബ്രസീലിയൻ ഇതിഹാസം കഫു. സൂപ്പർ താരങ്ങളായ കവാനിയും നെയ്മറും ഇല്ലാതെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ആദ്യ പാദത്തിൽ 2-0ന് ജയിച്ചിരുന്നു.

അവസാന 16ൽ ഇടം പിടിച്ച എല്ലാ ടീമുകളും ചാമ്പ്യൻസ് ലീഗ് ജയിക്കാൻ ശക്തിയുള്ളവരാണെന്നും കഫു പറഞ്ഞു. നെയ്മറിന്റെ അഭാവം പി.എസ്.ജി നിരയിൽ കാണാമെങ്കിലും അത് മറികടക്കാൻ പി.എസ്.ജിക്ക് കഴിയുമെന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള ജയത്തോടെ കാണാൻ പറ്റിയെന്ന് കഫു പറഞ്ഞു.

ഫ്രഞ്ച് ലീഗ് കപ്പിൽ കളിക്കുമ്പോൾ പരിക്കേറ്റ നെയ്മർ 10 ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ രണ്ടാം പാദത്തിലും നെയ്മറിന് കളിക്കാനാവില്ല.

Exit mobile version