കണക്ക് തീർക്കാൻ ബയേൺ, വിജയം ആവർത്തിക്കാൻ നെയ്മറും സംഘവും

- Advertisement -

ചാമ്പ്യൻസ് ലീഗ് ഇന്ന് സാക്ഷ്യം വഹിക്കുന്നത് ഒരു ആവേശപ്പോരാട്ടത്തെയാണ്. ലീഗ് വണ്ണിലെ വമ്പന്മാരായ പിഎസ്ജി ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടേറ്റു മുട്ടുന്നു. യൂറോപ്പിലെ ഏറ്റവും ശക്തമായ ഇരു ടീമുകൾ തമ്മിൽ ഏറ്റു മുട്ടുന്നത് ആരാധകർക്ക് ദൃശ്യവിരുന്നാണ്. ഇത് രണ്ടാം തവണയാണ് ഗ്രൂപ്പ് സ്റ്റേജിൽ ഇരു ടീമുകളും ഏറ്റു മുട്ടുന്നത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ജർമ്മൻ ടീമിനെ നെയ്മറും സംഘവും തകർത്തത്. എന്നാൽ ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല. പാരിസിലെ അന്നത്തെ പരാജയത്തിന് ശേഷം ബയേൺ കോച്ച് ആൻസലോട്ടി പുറത്തേക്ക് പോവുകയും ബയേണിന് ട്രെബിൾ നേടിക്കൊടുത്ത യപ്പ് ഹൈങ്കിസ് സ്ഥാനമേറ്റെടുക്കുകയും ചെയ്തു. ഹൈങ്കിസിനു കീഴിൽ ഒരു മത്സരം മാത്രമാണ് ബയേൺ പരാജയമേറ്റുവാങ്ങിയത്. പിഎസ്ജിയും സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിക്കഴിഞ്ഞു.

ബയേണിന് ചാമ്പ്യൻസ് ലീഗിൽ നേരിടുന്ന കഠിന പരീക്ഷണമാണ് ഇന്നത്തേത്. നെയ്മറും എംബപ്പേയും കവാനിയുമടങ്ങുന്ന യൂറോപ്പിലെ ഏറ്റവും വിലയേറിയ ആക്രമണ ത്രയത്തെ ഹാവി മാർട്ടിനെസിന്റെ നേതൃത്വത്തിലുള്ള ബയേണിന്റെ പ്രതിരോധ നിര എങ്ങനെ പ്രതിരോധിക്കും എന്നതിനെ അനുസരിച്ചിരിക്കും മത്സരഫലം. ശനിയാഴ്ച ആർസി സ്ട്രാസ്ബർഗിനോടേറ്റ പരാജയം ആവർത്തിക്കാതിരിക്കാൻ കോച്ച് ഉനൈ എമേറി ശ്രമിക്കുമെന്നതിൽ തർക്കമില്ല. പിഎസ്ജിയുടെ ബയേണിനില്ലാത്ത ഒരു നേട്ടം മൊത്തം സ്‌ക്വാഡിന്റെ ലഭ്യതയാണ്. തിയാഗോയും റോബനും ജുവാൻ ബെർനാട്ടും ദീർഘകാലമായി പരിക്കിന്റെ പിടിയിലായ മാനുവൽ ന്യൂയറുമില്ലാതെയാണ് ബയേൺ ഇറങ്ങുക. തോമസ് മുള്ളറും റിബെറിയും തിരിച്ചു വന്നിട്ടുണ്ട്. അതെ സമയം പിഎസ്ജിക്ക് തിയാഗോ മൊട്ട ഒഴികെ ബാക്കി എല്ലാരും അവൈലബിളാണ്. അറ്റാക്കിങ് ത്രയത്തോടൊപ്പം വേരാട്ടിയും ഡ്രക്‌സ്‌ലറും ഡാനി ആൽവേസ് നയിക്കുന്ന പ്രതിരോധവും സുശക്തമായുണ്ടാകും. 24 ഗോളുകളാണ് നെയ്മറും സംഘവും ചാമ്പ്യൻസ് ലീഗ്ൽ  ചാമ്പ്യൻസ് ലീഗിൽ അടിച്ചു കൂട്ടിയത്. അലയൻസ് അറീനയിൽ വെച്ച് 1.15 AM നാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement