പ്രീക്വാർട്ടറിൽ എത്തും എന്ന് തന്നെ പ്രതീക്ഷ – സിമിയോണി

Diego Simeone 1080x764

ഇന്നലെ മിലാനോട് തോറ്റു എങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കും എന്ന ആത്മവിശ്വാസം പങ്കുവെച്ച് പരിശീലകൻ സിമിയോണി. ഏക ഗോളിമായിരുന്നു മിലാന്റെ ഇന്നലത്തെ വിജയം.

“മിലാനെതിരെ മോശം പ്രകടനമാണെന്ന് ഞാൻ സമ്മതിക്കുന്നില്ല, ടീമിനെ ആക്ഷേപിക്കാൻ എനിക്കൊന്നുമില്ല,” സിമിയോണി തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.

“ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിക്കാൻ ശ്രമിച്ചു, ഞങ്ങൾ നന്നായി പ്രതിരോധിച്ചു, എന്നാൽ ആക്രമണത്തിൽ എല്ലായ്പ്പോഴും ശരിയായ തീരുമാനങ്ങൾ എടുത്തില്ല” അദ്ദേഹം പറഞ്ഞു.

അവസാന മത്സരത്തിൽ മിലാൻ ലിവർപൂളിനെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അത്‌ലെറ്റിക്കോ പുറത്താകും. ഞാൻ ശുഭാപ്തിവിശ്വാസത്തിലും ആത്മവിശ്വാസത്തിലും ആണ് എന്ന് സിമിയോണി പറഞ്ഞു.

Previous articleജിറൂദും പുറത്ത്, പരിക്കിനാൽ വലഞ്ഞ് മിലാൻ
Next articleരോഹിത് ശർമ്മയെയും ബുംറയെയും മുംബൈ ഇന്ത്യൻസ് നിലനിർത്തും