ക്വാർട്ടറിൽ എത്തണം, എൽ ക്ലാസികോ മറക്കണം, റയൽ മാഡ്രിഡ് ഇന്ന് അയാക്സിനെതിരെ

- Advertisement -

തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഇന്ന് അയാക്സിനെ നേരിടും. പ്രീക്വാർട്ടറിലെ ആദ്യ പാദത്തിൽ വിജയിച്ച ആത്മവിശ്വാസത്തിലാകും റയൽ ഇന്ന് ഇറങ്ങുക. ഹോളണ്ടിൽ നടന്ന ആദ്യ പാദത്തിൽ 2-1 എന്ന സ്കോറിന് റയൽ മാഡ്രിഡ് വിജയിച്ചിരുന്നു.

എന്നാൽ അന്ന് ഹോളണ്ടിൽ ചെന്ന് വിജയിച്ച ശേഷം റയൽ മാഡ്രിഡ് അത്ര മികച്ച ഫോമിൽ അല്ല. അതിനു ശേഷം നടന്ന നാലു മത്സരങ്ങളിൽ ഒന്ന് മാത്രമാണ് റയൽ മാഡ്രിഡ് വിജയിച്ചത്. അവസാന രണ്ടു മത്സരങ്ങളിൽ എൽ ക്ലാസികോയിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ വെച്ച് പരാജയപ്പെടുകയും ചെയ്തു‌. അതുകൊണ്ട് തന്നെ ഇന്ന് വിജയം സൊളാരിക്കും ടീമിനും നിർബന്ധമാണ്. ഒരു സമനില ലഭിച്ചാൽ വരെ ക്വാർട്ടറിലേക്ക് കടക്കും എങ്കിലും ആത്മവിശ്വാസം ഉയർത്താൻ വേണ്ടി വിജയം തന്നെ റയൽ ലക്ഷ്യമിടും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക‌

Advertisement