Site icon Fanport

തുർക്കിയിൽ ചെന്ന് ജയിച്ച് പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാരായി

പോർച്ചുഗീസ് ക്ലബ് പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ തുർക്കി ടീമായ ഗലറ്റസറെയെ തോൽപ്പിച്ചാണ് പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇന്ന് തുർക്കിയിൽ നടന്ന സംഭവ ബഹുലമായ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് പോർട്ടോ വിജയിച്ചത്. കളി മൂന്ന് പെനാൾട്ടികൾ കൊണ്ടും ചില റഫറി ഡിസിഷനുകൾ കൊണ്ടു ശ്രദ്ധേയമായി.

പോർട്ടോയ്ക്കായി ഫിലിപ്പെ, മരെഗ, സെർജിയോ ഒലിവേര എന്നിവരാണ് ഗോളുകൾ നേടിയത്. ഇന്ന് അനുവദിച്ച മൂന്ന് പെനാൾട്ടികളിൽ രണ്ടും ലഭിച്ചത് ഗലറ്റസറെയ്ക്ക് ആയിരുന്നു. എന്നാൽ അതിലും ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി കൊണ്ട് സമനില നേടാനുള്ള അവസരം ഗലറ്റസറെ കളഞ്ഞു. ഇന്നത്തെ ജയം 13 പോയന്റുമായി പോർട്ടോയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി. 11 പോയന്റുമായി ഷാൾക്കെ ഗ്രൂപ്പിൽ രണ്ടാമതായും എത്തി.

Exit mobile version