ലൈപ്സിഗ് ഡിഫൻസിന്റെ സംഭാവനകൾ സ്വീകരിച്ച് വിജയവുമായി ലിവർപൂൾ മടങ്ങി

20210217 034820

ലിവർപൂൾ ഡിഫൻസ് അവസാന കുറച്ചു കാലമായി അബദ്ധങ്ങളുടെ തോഴന്മാർ ആയിരുന്നു. എന്നാൽ ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ലൈപ്സിഗിനെതിരെ ലിവർപൂൾ ഇറങ്ങിയപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഇന്ന് ലൈപ്സിഗാ‌ണ് ഡിഫൻസിൽ അബദ്ധങ്ങൾ കാണിച്ചത്. ലൈപ്സിഗ് സമ്മാനിച്ച രണ്ട് അവസരങ്ങൾ മുതലെടുത്ത് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയവുമായി മടങ്ങാൻ ലിവർപൂളിനായി.

ബുഡപെസ്റ്റിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. ആദ്യമൊരു ലൈപ്സിഗ് ബാക്ക് പാസ് കൈക്കലാക്കി കുതിച്ച് 53ആം മിനുട്ടിൽ സല ഗോൾ നേടി. പിന്നാലെ 58ആം മിനുട്ടിൽ ഒരു ഗോൾ കൂടെ ലൈപ്സിഗ് നൽകി. ഉയർന്ന് വന്ന അനായാസം ക്ലിയർ ചെയ്യാവുന്ന ബോളാണ് ഡിഫൻസീവ് പിഴവ് കൊണ്ട് മാനയുടെ ഗോളായി മാറിയത്‌‌. ഈ വിജയം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ലിവർപൂളിന് വലിയ ആത്മവിശ്വാസം തിരികെ നൽകും.

Previous articleഅത്ഭുതമാണ് എമ്പപ്പെ, ബാഴ്സലോണക്ക് സ്വന്തം ഗ്രൗണ്ടിൽ ദയനീയ പരാജയം
Next articleനല്ല പരിശീലകൻ ആയിരുന്നു എങ്കിൽ താൻ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായേനെ” – യനുസായ്