യൂറോപ്പ ലീഗിൽ ഇന്ന് പോഗ്ബ vs പോഗ്ബ

- Advertisement -

യൂറോപ്പ ലീഗിൽ ഇന്ന് ജോസ് മൗറീഞ്ഞോയുടെ മാഞ്ചെസ്റ്റർ യുനൈറ്റഡ് ഫ്രഞ്ച് ടീമായ സൈന്റ്റ് എറ്റിനെയെ നേരിടുമ്പോൾ കേവലം ഒരു യൂറോപ്യൻ പോരാട്ടം എന്നതിലുപരി ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നത് രണ്ടു സഹോദരങ്ങൾ മൈതാനത്തിന്റെ ഇരു വശത്തുമായി പരസ്പരം പോരാടാൻ ഇറങ്ങും എന്നതാണ്. യുനൈറ്റഡ് മോഹവില കൊടുത്ത് സ്വന്തമാക്കിയ ഫ്രാൻസ് ദേശീയ താരം പോൾ പോഗ്ബയും ജേഷ്ട്ടൻ ഫ്ലോറന്റിനെ പോഗ്ബയും.

കാഴ്ചയിൽ അസാമാന്യമായ സാമ്യം ഉണ്ടെങ്കിലും പക്ഷെ കളിയിൽ ഇരുവരും ഇരു ദ്രുവങ്ങളിലാണ്. ഇളയവൻ ലോകത്തെ തന്നെ മികച്ച മധ്യനിര കളിക്കാരനാണെങ്കിൽ മൂത്തവൻ പോഗ്ബ പക്ഷെ പ്രതിരോധനിര താരമാണ്. കൂടാതെ പോൾ അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുമ്പോൾ ഫ്ലോറന്റിനെ കളിക്കുന്നത് ജന്മദേശമായ ഗിനിയക്ക് വേണ്ടിയാണ്. പോൾ പോഗ്ബയുടെ ഇരട്ട ജേഷ്ട്ട സഹോദരന്മാരിൽ ഒരാളാണ് ഫ്ളോറന്റിന് പോഗ്ബ എന്നതും മറ്റൊരു കൗതുകമായി, ഫ്ളോറന്റിന് പോഗ്ബയുടെ ഇരട്ട സഹോദരൻ മാത്തിയാസും ഫുട്ബാൾ താരം തന്നെയാണ്, സ്പാർട്ട രോത്തേർഡാമിന്റെ താരമാണ് മൂന്നാമൻ പോഗ്ബ മാത്തിയാസ്.

ലോകത്തെ ഏറ്റവും വിലകൂടിയ താരമായ ഇളയ സഹോദരൻ പോഗ്ബയുടെ നീളൻ കാലുകൾ ഓരോതവണ സൈന്റ്റ് എറ്റിനെ പോസ്റ്റിനെ ലക്ക്ഷ്യമാക്കി ചെല്ലുമ്പോഴും തടയിടാൻ സെൻട്രൽ ഡിഫന്ററുടെ റോളിൽ മൂത്തവർ പോഗ്ബയും ഉണ്ടാവും എന്നത് ഓൾഡ് ട്രാഫോഡിൽ ഇന്ന് കളികാണാനെത്തുന്ന ആയിരങ്ങൾക്ക് വിരുന്നാവും, ഇല്ലായ്മകളിൽ നിന്ന് ലോകത്തിന്റെ നെറുകയിലെത്തിയ സഹോദരനൊപ്പം പന്ത് തട്ടാൻ ഫ്ലോറന്റിനെ പോഗ്ബക്ക് “തിയേറ്റർ ഓഫ് ഡ്രീംസിൽ” തന്നെ അവസരമൊരുങ്ങിയത് വിധി കാത്ത് വച്ച മറ്റൊരു വിരുന്നാവും, ഫുട്ബാൾ അങ്ങിനെയാണ് ഇടയ്ക്കിടയ്ക്ക് എന്തുകൊണ്ടതിനെ ബ്യൂട്ടിഫുൾ ഗെയിമെന്നു വിളിക്കുന്നു എന്നതിനെ ന്യായീകരിച്ചു കൊണ്ടേയിരിക്കും

Advertisement