റൊണാൾഡോ ചുവപ്പ് കാർഡ് അർഹിക്കുന്നില്ല- പ്യാനിച്

- Advertisement -

ക്രിസ്റ്റിയാനോ റൊണാൾഡോ ചുവപ്പ് കാർഡ് അര്ഹിക്കുന്നില്ലെന്നു യുവന്റസ് മധ്യനിര താരം മാർലെം പ്യാനിച്. ചാമ്പ്യൻസ് ലീഗിൽ വലൻസിയക്കെതിരെയുള്ള മത്സരത്തിലാണ് ആദ്യ അരമണിക്കൂറിനുള്ളിൽ ചുവപ്പ് കാർഡ് കണ്ടു റൊണാൾഡോ പുറത്ത് പോകുന്നത്. ഭൂരിപക്ഷം വരുന്ന ഫുട്ബോൾ ആരാധകരെ പോലെ പ്യാനിച്ചും കരുതുന്നത് കടുത്ത തീരുമാനമാണ് യുവന്റസ് താരം നേരിട്ടതെന്നാണ്. പത്ത് പേരുമായി കളിച്ച ബിയങ്കോനേരികൾ പ്യാനിച്ചിന്റെ ഇരട്ട ഗോളിലാണ് വിജയം സ്വന്തമാക്കിയത്.

ബോസ്‌നിയൻ താരമായ മാർലെം പ്യാനിച് തന്നെയാണ് യുവന്റസിന് വേണ്ടി രണ്ടു പെനാൽറ്റികളും എടുത്തത്. വലൻസിയക്ക് ലഭിച്ച പെനാൽറ്റി ഡാനി പരെഹോ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ചുവപ്പ് കാർഡ് ഇല്ലായിരുന്നെങ്കിൽ യുവന്റസ് ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾക്ക് മുന്നിലെത്തിയേനെ എന്നും മാർലെം പ്യാനിച് കൂട്ടിച്ചെർത്തു.

Advertisement