ചാമ്പ്യൻസ് ലീഗിൽ പികെയ്ക്ക് സെഞ്ച്വറി

ബാഴ്സലോണ താരം പികെ ചാമ്പ്യൻസ് ലീഗിൽ നൂറ് മത്സരം കളിച്ചു. ഇന്നലെ ടോട്ടൻഹാമിന് എതിരായ മത്സരത്തോടെയാണ് പികെ നൂറ് മത്സരത്തിൽ എത്തിയത്. ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടി കളിച്ചാണ് പികെ ചാമ്പ്യൻസ് ലീഗിൽ നൂറ് മത്സരങ്ങൾ പൂർത്തിയാക്കിയത്. ഇതിൽ 96 മത്സരങ്ങളും ബാഴ്സലോണ ജേഴ്സിയിൽ ആയിരുന്നു. നാൽ മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലും.

നാലു ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ ഭാഗമായിട്ടുണ്ട് പികെ. ചാമ്പ്യൻസ് ലീഗിൽ നൂറ് മത്സരങ്ങൾ കളിക്കുന്ന പത്താമത്തെ സ്പാനിഷ് താരമായും പികെ മാറി. കസിയസ്, സാവി, റൗൾ, ഇനിയേസ്റ്റ, അലോൺസോ, റാമോസ്, പുയോൾ, വാൽഡെസ്, ഫാബ്രിഗാസ് എന്നിവരാണ് മറ്റു സ്പാനിഷ് താരങ്ങൾ.

Previous articleഡിബാലയെ അപമാനിച്ച് വിവാദ ക്ലബ് പ്രസിഡണ്ട്
Next articleരാജ്കോട്ടില്‍ അരങ്ങേറ്റം കുറിച്ച് പൃഥ്വി ഷാ, ഇന്ത്യ ബാറ്റ് ചെയ്യും