പെപ് ഗാർഡിയോളക്ക് യുവേഫയുടെ വിലക്ക്

പെപ് ഗാർഡിയോളക്ക് യുവേഫ വിലക്കേർപ്പെടുത്തി. ഏപ്രിലിൽ ലിവര്പൂളിനെതിരായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റഫറിക്കെതിരെ കയർത്തതിനാണ് യുവേഫ മാഞ്ചസ്റ്റർ സിറ്റി ബോസിനെതിരെ നടപടി എടുത്തിരിക്കുന്നത്.

എത്തിഹാദിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ആണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ലിവര്പൂളിനെതിരെ സിറ്റി നേടിയ ഒരു റഫറി നിഷേധിച്ചിരുന്നു, ഇതിനെ ചോദ്യം ചെയ്തതാണ് പെപിനു വിനയായത്. തീരുമാനത്തെ ചോദ്യം ചെയ്തതിനും റഫറിയോട് മോശമായി പെരുമാറിയതിനും അപ്പോൾ താനെന്ന ഗാർഡിയോളയെ ടച് ലൈനിൽ നിന്നും വിലക്കിയിരുന്നു. എന്തായാലും അടുത്ത സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം പെപിനു സ്റ്റേഡിയത്തിൽ ഇരുന്നു വീക്ഷിക്കേണ്ടി വരും.

അതേസമയം ലിവർപൂളിനെതിരെയും യുവേഫ നടപടി എടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ടീം ബസിനെതിരെ ലിവർപൂൾ ആരാധകർ ആക്രമണം അഴിച്ചു വിട്ടിരുന്നു. ആരാധകരുടെ നടപടിക്കെതിരെ 30000 യൂറോ ആണ് യുവേഫ ലിവർപൂളിന് പിഴയിട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial