റഫറിമാർക്കെതിരെ തിരിഞ്ഞു, പെപ്പിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി യുവേഫ

- Advertisement -

ലിവർപൂളിന് എതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ റഫറിമാരോട് മോശമായി പെരുമാറിയ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോളക്കെതിരെ യുവേഫയുടെ അച്ചടക്ക നടപടി വന്നേക്കും. ലീറോയ്‌ സാനെ നേടിയ ഗോളിന് ഓഫ് സൈഡ് വിധിച്ചതിന് എതിരെ റഫറിമാരോട് കയർത്തു സംസാരിച്ചതിനാണ് നടപടി വരിക.

സാനെ നേടിയ ഗോളിൽ താരം ഓഫ് സൈഡ് ആയിരുന്നില്ല എന്നും പന്ത് വന്നത് ലിവർപൂൾ താരം മിൽനറുടെ ദേഹത്ത് നിന്നാണെന്നും റിപ്ലെകളിൽ വ്യക്തമായിരുന്നു. എന്നാൽ ഹാൾഫ് ടൈമിൽ ഇതിന് വേണ്ടി പെപ്പ് റഫറിമാരോട് മോശമായി പെരുമാറിയതിന് പെപ്പിനെ ടച്ച് ലൈനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവേഫയുടെ അച്ചടക്ക സമിതി സിറ്റി പരിശീലകനെതിരെ കൂടുതൽ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നത്. ഇതോടെ അടുത്ത സീസണിലെ ആദ്യത്തെ ഏതാനും മത്സരങ്ങളിൽ പെപ്പിന് ടച്ച് ലൈൻ ബാൻ വരാൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement