
തുടർച്ചയായ രണ്ടാം മത്സരത്തിലും ബാഴ്സലോണയുടെ രക്ഷകനായി ഓൺ ഗോൾ. ഇന്ന് സ്പോർടിംഗിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ ബാഴ്സ വല കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ ഓൺ ഗോൾ രക്ഷയ്ക്ക് എത്തുകയായിരുന്നു. രണ്ടാം പകുതിയിലാണ് സെൽഫ് ഗോൾ പിറന്നത്. മെസ്സി എടുത്ത ഫ്രീകിക്ക് സുവാരസിനെ കണ്ടെത്തിയെങ്കിലും സ്പോർടിംഗ് താരം കോട്സിന്റെ സഹായം വേണ്ടി വന്നു ഗോൾ പിറക്കാൻ.
കഴിഞ്ഞ മത്സരത്തിൽ ലാലിഗയിലും ബാഴ്സയെ സഹായിച്ചത് സെൽഫ് ഗോളുകളായിരുന്നു. അന്ന് ജിറോണയ്ക്ക് എതിരെ പിറന്ന മൂന്നു ഗോളുകളിൽ രണ്ടും സെൽഫ് ഗോളായിരുന്നു. സീസണിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സയുടെ അടുത്ത ടോപ്പ് സ്കോററും ഓൺ ഗോളാണ്. 4 ഓൺ ഗോളുകളാണ് ഈ സീസണിൽ ഇതുവരെ ബാഴ്സയ്ക്ക് ലഭിച്ചത്.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യുവന്റസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial