Picsart 23 04 13 12 03 26 752

ഒസിമൻ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ കളിക്കും

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ മിലാന് എതിരെ ഇറങ്ങാതിരുന്ന സ്ട്രൈക്കർ ഒസിമൻ രണ്ടാം പാദത്തിൽ ഉണ്ടാകും എന്ന് നാപോളി മാനേജർ പറഞ്ഞു. ഇന്നലെ ഒസിമന്റെ അഭാവത്തിൽ ഗോൾ കണ്ടെത്താൻ നാപോളി പാടുപെട്ടിരുന്നു. മിലാൻ 1-0ന് ജയിക്കുകയും ചെയ്തിരുന്നു.

“ചൊവ്വാഴ്‌ച നാപോളിയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന റിട്ടേൺ ലെഗിൽ വിക്ടർ ഒസിമെൻ 100% കളിക്കും. അവൻ അവിടെ ഉണ്ടാകും”. നാപോളി കോച്ച് ലൂസിയാനോ സ്പല്ലെറ്റി മത്സര ശേഷം പറഞ്ഞു. മസിൽ ഇഞ്ച്വറി ആയതിനാൽ ആയിരുന്നു ഒസിമൻ കളിക്കാതിരുന്നത്. ഈ സീസണിൽ നാപോളിക്ക് ആയി അഞ്ചു ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ഒസിമൻ നാലു ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version