സാലക്കെതിരെയുള്ള ഫൗൾ : റാമോസിനെതിരെ നടപടി ആവശ്യപെട്ട് മൂന്നരലക്ഷം പേരുടെ ഹര്‍ജി

ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ ലിവർപൂൾ താരം മുഹമ്മദ് സാലയെ ഫൗൾ ചെയ്ത റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നരലക്ഷം പേർ ഒപ്പിട്ട ഹര്‍ജി. change.org എന്ന വെബ്സൈറ്റ് വഴിയാണ് ഫിഫയോടും യുവേഫയോടും സെർജിയോ റാമോസിനെതിരെ നടപടി ആവശ്യപെട്ട് ഹര്‍ജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. സെർജിയോ റാമോസ് മനഃപൂർവം സാലയെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാണ് ഹര്‍ജി.

മത്സരത്തിൽ സെർജിയോ റാമോസിന്റെ ഫൗളിൽ പരിക്കേറ്റ സാല മത്സരം പൂർത്തിയാക്കാനാവാതെ പുറത്ത് പോയിരുന്നു. ഷോൾഡറിന് പരിക്കേറ്റ സാലക്ക് ലോകകപ്പ് അടക്കം നഷ്ടമാവുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ താരം ഈജിപ്തിന്റെ ലോകകപ്പ് ടീമിൽ ഇടം നേടുമെന്ന് ഈജിപ്ത് പരിശീലകൻ അറിയിച്ചിരുന്നു. മത്സരത്തിൽ ആദ്യ പകുതിയിൽ സാലയെ നഷ്ട്ടമായ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡിനോട് തോറ്റിരുന്നു.

മത്സര ശേഷം ട്വിറ്ററിലൂടെ സെർജിയോ റാമോസ് സാലയോട് മാപ്പ് പറഞ്ഞിരുന്നെങ്കിലും സാലയുടെ ജന്മനാടായ ഈജിപ്തിൽ നിന്ന് റാമോസിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പുറത്തു വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാറില്ല: രോഹിത് ശര്‍മ്മ
Next articleഅഫ്ഗാനിസ്ഥാനെതിരെ സാഹ കളിക്കില്ല