ബാഴ്സയുടെ ചരിത്ര വിജയത്തിനെതിരെ ഓൺലൈൻ പെറ്റീഷൻ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ബാഴസലോണയുടെ ചരിത്ര വിജയിത്തിനെതിരെയുള്ള ഓൺലൈൻ പെറ്റീഷനിൽ രണ്ട് ലക്ഷത്തിലധികം ഫുട്ബോൾ ആരാധകർ ഒപ്പുവെച്ചു. പിഎസ്ജിക്കെതിരായ രണ്ടാം പാദ മൽസരത്തിൽ 6-1 ന്റെ മാർജിനിലാണു ബാഴസ ജയിച്ചത്. ഈ മൽസരത്തിന്റെ റീമാച്ച് ആണ് ഓൺലൈൻ പെറ്റീഷൻ ആവശ്യപ്പെടുന്നത്. ആദ്യ പാദത്തിൽ 4-0 പിന്നിട്ടുനിന്ന ബാഴ്സലോണ വമ്പൻ തിരിച്ചു വരവ് നടത്തിയാണ് അഗ്രിഗേറ്റ് സ്കോർ 6-5 ആക്കി മാറ്റിയത്. മാച്ച് റഫറി ഡെന്നിസ് അയെറ്റ്കിനിന്റെ പക്ഷപാത പരമായ തീരുമാനങ്ങൾ ആണ് ബാഴ്സയുടെ വിജയത്തിനു കാരണമെന്ന് പെറ്റീഷനിൽ ആരോപിക്കുന്നു. ക്യാമ്പ് നൂയിലെ മൽസരം വീണ്ടും നടത്തണമെന്ന ഫുട്ബോൾ ആരാധകരുടെ ആവശ്യം നിറവേറണമെങ്കിൽ പിഎസ്ജി ഒഫീഷ്യൽ ആയ കമ്പ്ലെയിന്റ് നൽകണം. തോൽവി ആക്സെപ്റ്റ് ചെയ്ത പിഎസ്ജി ക്യാമ്പ് അപ്പീലിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

എന്ന സൈറ്റിലാണു ലൂയിസ് മെലെൻടൊ ഒമ്ലേദൊ എന്ന ഫുട്ബോൾ ആരാധകൻ പെറ്റീഷൻ ഉണ്ടാക്കിയത്. സ്ത്രീകളുടെ അവകാശങ്ങൾ,ഇമിഗ്രേഷൻ,യുദ്ധക്കെടുതികൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായുള്ള ഫ്ലാറ്റ് ഫോം ആണിത്. ഓൺലൈൻ പെറ്റീഷനിൽ റെഫറിയുടെ വിവാദ തീരുമാനങ്ങൾ എല്ലാം അക്കമിട്ട് നിരത്തുന്നുണ്ട്. ബാഴ്സയ്ക്ക് വേണ്ടിയുള്ള സുവാരസിന്റെ ഓപ്പണിങ്ങ് ഗോൾ ഓഫ് സൈഡ് ആയിരുന്നെന്നും അത് റഫറി അവഗണിച്ചെന്നും പെറ്റീഷൻ ആരോപിക്കുന്നു. തുടർച്ചയായുള്ള ഇത്തരം പിഴവുകൾക്ക് തെളിവും പെറ്റീഷൻ നൽകുന്നു. റീമാച്ചിനായി ഓൺലൈൻ സപ്പോർട്ട് വൻതോതിലുണ്ടെങ്കിലും പിഎസ്ജി പ്രതികരിച്ചിട്ടില്ല. ആ നിലയ്ക്ക് യുവേഫ റീമാച്ച് അനുവദിക്കാൻ സാധ്യതയില്ല. ഫിഫാ പ്രെസിഡന്റ് ജിയാനി ഇൻഫന്റിനോ ഈ മാച്ചിനെ കുറിച്ച് വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. ഭാവിയിൽ വീഡിയോ അസിസ്റ്റന്റ് റഫറിമാരെ ഉപയോഗിച്ച് പിഴവുകൾ ഒഴിവാക്കുമെന്നും പറഞ്ഞു. പക്ഷേ ലൂയി സുവാരസിനെ ഫൗൾ ചെയ്തതിലൂടെ പെനാവ് അനുവദിച്ച വിവാദ തീരുമാനത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. എന്നാൽ റഫറി അയ്റ്റ്കിനെ ഇനിയുള്ള മൽസരങ്ങളിൽ യുവേഫ റഫറിയാക്കില്ലെന്ന് സ്പാനിഷ് ന്യൂസ് പേപ്പർ മാർക്ക റിപ്പോർട്ട് ചെയ്തു.

Advertisement