“ചാമ്പ്യൻസ് ലീഗിൽ കിരീടം നേടണം എന്നാണ് ആഗ്രഹം” – ഒലെ

നാളെ ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങാം ഒരുങ്ങുക ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ ചാമ്പ്യൻസ് ലീഗിൽ ടൂർണമെന്റിന്റെ അവസാനം വരെ പോകണം എന്നും കിരീടം നേടണം എന്നുമാണ് ആഗ്രഹം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തുക പ്രയാാാമുള്ള കാര്യം തന്നെയാണ്. യുണൈറ്റഡ് സ്ക്വാഡ് മികച്ചത് ആക്കിയിട്ടുണ്ട്. യുവതാരങ്ങളും പരിചയ സമ്പത്തുള്ള താരങ്ങളും പുതുതായി ടീമിൽ എത്തിയിട്ടുണ്ട്. ഒലെ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ നേരിടാനുള്ള എല്ലാ വെല്ലുവിളികൾക്കും ഇത്തവണ ക്ലബ് ഒരുങ്ങിയിരിക്കുകയാണെന്നും ഒലെ പറഞ്ഞു. വലിയ താരങ്ങൾ ഒക്കെ കിരീടം ആണ് ആഗ്രഹിക്കുന്നത്. ഇനി ക്ലബിന്റെ ലക്ഷ്യം കിരീടം നേടുക എന്നത് തന്നെയാണ്. കിരീടങ്ങൾ നേടുന്നതിനേക്കാൾ നല്ല കാര്യം ഇല്ല എന്നും ഒലെ പറഞ്ഞു. നാളെ സ്വിറ്റ്സർലാന്റ് ക്ലബായ യങ് ബോയ്സിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്.