ക്ഷമ നശിച്ച് സോൾഷ്യാർ, സാഞ്ചേസിനെ നന്നാക്കാൻ തനിക്ക് ആവില്ല

സോൾഷ്യറിന്റെ ക്ഷമയും നശിക്കുകയാണ്. ഇന്നലെ പി എസ് ജിക്ക് എതിരായ അലക്സിസ് സാഞ്ചേസിന്റെ ദയനീയ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഒലെ ആദ്യമായി തന്റെ സൗമ്യ നിലപാട് വിട്ട് സംസാരിച്ചത്. അലക്സിസ് സാഞ്ചസിനെ മെച്ചപ്പെടുത്താനായി തനിക്ക് ഒന്നും ചെയ്യാൻ ആകില്ല എന്ന് സോൾഷ്യാർ പറഞ്ഞു. സാഞ്ചസിന് ഗ്രൗണ്ടിൽ ഇറങ്ങിയാൽ സ്വയം കണ്ടെത്താൻ ആകണം. അതിനു പറ്റുന്നില്ല എങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നും ഒലെ പറഞ്ഞു.

ഇതാദ്യമായാണ് ഒലെ തന്റെ ടീമിലെ താരങ്ങൾക്ക് എതിരെ വിമർശനവുമായി വരുന്നത്. ഇന്നലെ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയ സാഞ്ചേസിന് കാര്യമായി ഒന്നും ചെയ്യാൻ ആയിരുന്നില്ല. നിരവധി തവണ പന്ത് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. മാർഷ്യൽ ചെയ്തത് പോലെ ഡിഫൻസിനെ സപ്പോർട്ട് ചെയ്യാനും സാഞ്ചേസ് ഇന്നലെ തുനിഞ്ഞില്ല. ഇതാണ് ഒലെയെ പ്രകോപിപ്പിച്ചത്..

കഴിഞ്ഞ വർഷം വലിയ സൈനിംഗ് ആയി മാഞ്ചസ്റ്ററിൽ എത്തിയ സാഞ്ചേസിന് ഇതുവരെ യുണൈറ്റഡ് ജേഴ്സിയിൽ തിളങ്ങാൻ ആയിട്ടില്ല.

Exit mobile version