“ഈ കളി കളിച്ചാൽ ബാഴ്സലോണ തങ്ങളെ വെറുതെ വിടില്ല” – ഒലെ

- Advertisement -

ഇന്നലെ വെസ്റ്റ് ഹാമിനോട് വിജയിച്ചു എങ്കിലും പ്രകടനത്തിൽ താൻ ഒട്ടും തൃപ്തനല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇന്നലെ വെസ്റ്റ് ഹാം ആയിരുന്നു മികച്ച ടീം എന്ന് ഒലെ പറഞ്ഞു. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരം 2-1ന് യുണൈറ്റഡ് ജയിച്ചിരുന്നു. രണ്ട് പെനാൾട്ടികളിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ.

എന്നാൽ വെസ്റ്റ് ഹാം ആയിരുന്നു മികച്ച ടീമെന്നും ജയിച്ചത് നല്ല ഭാഗ്യം കൊണ്ടാണെന്നും ഒലെ പറഞ്ഞു. ഈ പ്രകടനം കാഴ്ചവെച്ചാൽ യുണൈറ്റഡ് മുന്നോട്ട് പോകില്ല എന്ന് ഒലെ പറഞ്ഞു. മറ്റന്നാൾ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ നേരിടേണ്ടതുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്. അന്ന് ഇതേ നിലവാരത്തിൽ ആണ് കളിക്കുന്നത് എങ്കിൽ വെസ്റ്റ് ഹാമിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത് പോലെ രക്ഷപ്പെടില്ല എന്നും ഒലെ പറഞ്ഞു.

ആദ്യ പാദത്തിൽ ബാഴ്സലോണയോട് 1-0 എന്ന സ്കോറിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.

Advertisement