യുവേഫ മികച്ച ഗോൾ കീപ്പർ പുരസ്കാരം നൂയറിന്

20201001 205625
- Advertisement -

യുവേഫ പുരസ്കാരങ്ങളിൽ ഈ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഗോൾ കീപ്പർക്കുള്ള പുരസ്കാരം ജർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ സ്വന്തമാക്കി. ബയേൺ മ്യൂണിച്ചിനായി നടത്തിയ പ്രകടനമാണ് നൂയറിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്‌. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ബയേണ് നേടിക്കൊടുക്കതിൽ വലിയ പങ്ക് നൂയറിനും ഉണ്ടായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലീൻ ഷീറ്റ് നേടാനും നൂയറിനായിരുന്നു.

മികച്ച വനിതാ ഗോൾ കീപ്പർക്കുള്ള യുവേഫ പുരസ്കാരം ലിയോൺ ഗോൾ കീപ്പർ സാറ ബൗഹാദി നേടി. സാറ ബൗഹാദി ലിയോണിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. വോൾവ്സ്ബർഗിനെ ഫൈനലിൽ വീഴ്ത്തി ആയിരുന്നു ലിയോണിന്റെ ഇത്തവണത്തെ കിരീട നേട്ടം.

Advertisement