റാമോസിനെതിരെ യുവേഫ നടപടി എടുക്കില്ല

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനെതിരെ യുവേഫയുടെ അച്ചടക്ക നടപടി ഉണ്ടാവില്ല. ലിവർപൂൾ ഗോളി ലോറിയസ് കാര്യസിനെ കൈകൊണ്ട് ഇടിച്ചതിൽ നിന്നുള്ള നടപടിയിൽ നിന്നാണ് റയൽ ക്യാപ്റ്റൻ രക്ഷപെട്ടത്. മുഹമ്മദ് സലാകെതിരെ ഫൗൾ ചെയ്ത റാമോസിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് യുവേഫയുടെ നടപടി.

റഫറി കാണാത്ത ഫൗളുകളിൽ വീഡിയോ പരിശോധിച്ച് അച്ചടക്ക നടപടി എടുക്കുന്നത് റാമോസ്- കാരിയസ് വിഷയത്തിൽ ബാധകമല്ല എന്നാണ് യുവേഫ അറിയിച്ചത്. കളിക്കിടയിൽ നടക്കുന്ന അങ്ങേയറ്റം മോശം ഫൗളുകൾക്ക് മാത്രമാണ് യുവേഫ വീഡിയോ പരിശോധന നടത്തി നടപടി എടുക്കൂ.

സലായെ ഫൗൾ ചെയ്തത് വിവാദമായ ശേഷമാണ് റാമോസിന്റെ ഈ ഫൗൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നതും യുവേഫയുടെ ശ്രദ്ധയിൽ പെട്ടതും. പക്ഷെ ലിവർപൂൾ ഡിഫൻഡർ ലോവരൻ സംഭവത്തിന് മുൻപ് റാമോസിനെ തള്ളുന്നത് വീഡിയോയിൽ വ്യക്തമായത് റാമോസിന്റെ രക്ഷക്ക് എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവ വിങ്ങർ ഇമ്രാൻ ഖാനെ സ്വന്തമാക്കി എഫ് സി ഗോവ
Next articleഫുൾഹാം അത്ഭുതം ‘റയാൻ’ ക്ലബ് വിടില്ല എന്ന് ക്ലബ് ഉടമ