“ബാലൻ ഡി ഓർ അല്ല ചാമ്പ്യൻസ് ലീഗ് ആണ് തനിക്ക് വലുത്” – നെയ്മർ

20201210 135321

ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് നെയ്മറും പി എസ് ജിയും. ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചാണ് തങ്ങൾ സെമിയിലേക്ക് വന്നത് എന്നും മാഞ്ചസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്താൻ തങ്ങൾ പരിശ്രമിക്കും എന്നും നെയ്മർ പറഞ്ഞു. ഇന്നത്തെ മത്സരം കടുപ്പമായിരിക്കും. എങ്കിലും തന്റെ മികച്ചത് തന്നെ ഗ്രൗണ്ടിൽ നൽകാൻ ആകും എന്നാണ് താൻ വിശ്വസിക്കുന്നത്. നെയ്മർ പറഞ്ഞു.

തന്റെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്നും ബാലൻ ഡി ഒറിനെക്കാൾ താൻ പ്രാധാന്യം നൽകുന്നത് ചാമ്പ്യൻസ് ലീഗിനാണ് എന്നും നെയ്മർ പറഞ്ഞു. ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആണ് താൻ ഇഷ്ടപ്പെടുന്നത്. ഭാവിയിൽ ഓർക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ താൻ തന്റെ ടീമിനെ സഹായിച്ചു എന്ന് ഓർക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നും നെയ്മർ പറഞ്ഞു.