Site icon Fanport

നെയ്മർ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും

ചാമ്പ്യൻസ് ലീഗിൽ നിർണായക പോരാട്ടത്തിന് പി എസ് ജി ഇറങ്ങുമ്പോൾ നെയ്മർ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. പി എസ് ജി പരിശീലകൻ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച നടന്ന ബോർഡക്സിനെതിരായ മത്സരത്തിൽ പരിക്കേറ്റ നെയ്മർ ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസ്റ്റ് വീണ്ടെടുത്തിട്ടില്ല. നേരത്തെ ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുമ്പോൾ ആയിരുന്നു നെയ്മറിന് ആദ്യ പരിക്കേറ്റത്.

ഇന്ന് റെഡ് സ്റ്റാറിനെയാണ് എവേ മത്സരത്തിൽ പി എസ് ജിക്ക് നേരിടാനുള്ളത്. ഇന്ന് വിജയം പി എസ് ജിക്ക് നിർബന്ധമാണ്. ഗ്രൂപ്പിൽ ലിവർപൂളും നാപോളിയും പി എസ് ജിക്ക് ഒപ്പം തന്നെ യോഗ്യതക്കായി ഇന്ന് പൊരുതുന്നുണ്ട്. ഇപ്പോൾ എട്ടു പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ് പി എസ് ജി നിൽക്കുന്നത്. 9 പോയന്റുള്ള നാപോളി ഒന്നാമതും ആറു പോയന്റുള്ള ലിവർപൂൾ മൂന്നാമതും ഉണ്ട്. ഇതിൽ ആര് പ്രീക്വാർട്ടറിൽ എത്തും എന്ന് ഇന്ന് തീരുമാനിക്കപ്പെടും എന്നുള്ളത് കൂടെ കൊണ്ടാണ് നെയ്മറിനെ ഇറക്കാൻ പി എസ് ജി ഒരുങ്ങുന്നത്.

Exit mobile version