Site icon Fanport

നെയ്മറിന്റെ ഗോളിൽ ലെപ്സിഗിനെ വീഴ്ത്തി പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ നിർണായകമായ ജയവുമായി പിഎസ്ജി. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി ആർബി ലെപ്സിഗിനെ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിൽ നെയ്മർ നേടിയ ഗോളാണ് പിഎസ്ജിക്ക് തുണയായത്. ഈ ജയം ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജിയെ എത്തിച്ചു. മാഴ്സൽ സാബിറ്റ്സർ ഡി മരിയയെ വീഴ്ത്തിയത് വഴിയാണ് 11 മിനുട്ടിലെ പെനാൽറ്റി പിറക്കുന്നത്.

അതിന് ശേഷം മത്സരത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ നെയ്മറും എംബപ്പെയും അടങ്ങുന്ന ഫ്രഞ്ച് ചാമ്പ്യന്മാർക്ക് സാധിച്ചില്ല എന്നതാണ് സത്യം. ചാമ്പ്യൻസ് ലീഗിലെ എംബപ്പെയുടെ മോശം പ്രകടനം തുടരുകയാണ്. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ എട്ടാം മത്സരത്തിലും എംബപ്പെക്ക് ഗോളടിക്കാനായില്ല.

Exit mobile version