ബാഴ്സ വിട്ട് മൂന്ന് വർഷമായിട്ടും കണ്ണീർ മാത്രം നെയ്മറിന് സമ്പാദ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി മൂന്ന് സീസണുകൾക്ക് മുമ്പ് നെയ്മറിനെ ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക നൽകി ടീമിൽ എത്തിച്ചത് ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ആയിരുന്നു. പി എസ് ജിയെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുക എന്ന ലക്ഷ്യം. ആദ്യ രണ്ട് സീസണുകളിലും അടുത്ത് പോലും എത്താൻ നെയ്മറിനും പി എസ് ജിക്കും ആയില്ല. എന്നാൽ ഇത്തവണ അവർ അവരുടെ സ്വപ്നത്തിന്റെ വാതിൽക്കൽ വരെ എത്തി.

പി എസ് ജി അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയപ്പോൾ ബയേണാണ് എതിരാളികൾ എങ്കിൽ പോലും പലരും പ്രതീക്ഷിച്ചു ഇത് നെയ്മറിന്റെ സീസൺ ആണെന്ന്. മെസ്സിയുടെ നിഴൽ ആകുന്നു എന്ന് പരാതി കേട്ട് മടുത്ത് താൻ ഒറ്റയ്ക്ക് നിന്നാൽ തന്നെ പലതും സാധിക്കും എന്ന് നെയ്മറിന് കാണിച്ചു കൊടുക്കാൻ പറ്റിയ അവസരം. ക്വാർട്ടറിലും സെമിയിലും എല്ലാം നെയ്മർ തിളങ്ങിയത് കണ്ടപ്പോൾ ഫൈനലിലും നെയ്മർ പി എസ് ജിയെ അതുപോലെ നയിക്കും എന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിച്ചു.

പക്ഷെ ബയേണെതിരായ ഫൈനലിൽ പഴയ നെയ്മറിനെയാണ് കണ്ടത്. ഫൗളുകൾ വിജയിക്കാൻ വേണ്ടി പലപ്പോഴും നിലത്ത് വീഴുന്ന നെയ്മറിനെ. പക്ഷെ പി എസ് ജിക്ക് ഇന്ന് വേണ്ടിയിരുന്നത് ടാക്കിളുകളിൽ വീഴാതെ മുന്നേറുന്ന നെയ്മറിനെ ആയിരുന്നു. അത് നടന്നില്ല. നെയ്മർ തീർത്തും നിറം മങ്ങിയപ്പോൾ പി എസ് ജി അറ്റാക്കും അപ്രസക്തമായി. അവസാനം കണ്ണുനീരുമായി ബയേൺ കപ്പ് ഉയർത്തുന്നത് നോക്കി നിൽക്കാനെ നെയ്മറിനായുള്ളൂ. ഒരുപക്ഷെ ഇന്ന് നെയ്മർ പി എസ് ജിയെ വിജയിപ്പിച്ചിരുന്നു എങ്കിൽ നെയ്മറിന്റെ ഫുട്ബോൾ ചരിത്രത്തിലെ സ്ഥാനം തന്നെ വേറെ ഒന്നായേനെ. ഇനിയും ചെറുപ്പം ബാക്കിയുള്ള നെയ്മർ കിരീടങ്ങളിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷ മാത്രം ബാക്കി.