” ലോകകപ്പ് നേടണം, റോണാൾഡോക്കൊപ്പം കളിക്കണം ” -മനസ് തുറന്ന് നെയ്മർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് നേടണമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിക്കാൻ ആഗ്രമുണ്ടെന്നുൻ തുറന്ന് പറഞ്ഞ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ലയണൽ മെസ്സി, കൈലിയൻ എംബപ്പെ എന്നീ ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ പറ്റിയിട്ടില്ല, അദ്ദേഹത്തോടൊപ്പം കളിക്കാനും താൻ ആഗ്രഹിക്കുന്നു എന്നാണ് നെയ്മർ തുറന്ന് പറഞ്ഞത്.

അതോടൊപ്പം തന്നെ ലോകകപ്പ് ബ്രസീലിന് വേണ്ടി ജയിക്കുന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും നെയ്മർ കൂട്ടിച്ചേർത്തു. 2017ൽ ബാഴ്സലോണയിൽ നിന്നാണ് 222മില്ല്യൺ യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് നെയ്മർ എത്തിയത്. 2025 വരെ പിഎസ്ജിയുമായുള്ള കരാർ നെയ്മർ പുതുക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് നയിക്കാൻ നെയ്മറിനായിരുന്നു. എന്നാൽ ബയേൺ മ്യൂണിക്കിനോട് ഫൈനലിൽ പിഎസ്ജി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.