നെയ്മർ താണ്ഡവം! സെർബിയൻ ചാമ്പ്യന്മാരുടെ വല നിറച്ച് പി എസ് ജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ സ്റ്റാർ നെയ്മർ ഹാട്രിക്കുമായി താണ്ഡവമാടിയ മത്സരത്തിൽ പി എസ് ജിക്ക് വൻ വിജയം. സെർബിയൻ ചാമ്പ്യന്മാരായ റെഡ് സ്റ്റാർസിനെ നേരിട്ട പി എസ് ജി ആറു ഗോളുകളാണ് സെർബിയൻ വലയിൽ ഇട്ടത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ ജയം. നെയ്മർ തന്റെ മികവിലേക്ക് തുടക്കം മുതൽ ഉയർന്നതാണ് റെഡ് സ്റ്റാറിന് ഇത്ര വലിയ പരാജയം വരാനുള്ള കാരണം.

ആദ്യ 22 മിനുട്ടിനുള്ളിൽ തന്നെ നെയ്മർ ഇരട്ട ഗോളുകൾ നേടിയിരുന്നു. ആദ്യ പകുതിയിൽ കവാനിയും ഡി മറിയയും നെയ്മറിനൊപ്പം ഗോളടിക്ക് ഒപ്പം കൂട്ടിയപ്പോൾ എതിരില്ലാത്ത നാലു ഗോളിന്റെ ലീഡായി പി എസ് ജിക്ക്. രണ്ടാം പകുതിയിൽ എമ്പപ്പെയും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. കവാനിയുടെ പാസിൽ നിന്നായിരുന്നു എമ്പപ്പെയുടെ ഗോൾ.

81ആം മിനുട്ടിലാണ് നെയ്മർ തന്റെ ഹാട്രിക്ക് തികച്ചത്. ഒരു ഗംഭീര ഫ്രീകിക്കിലൂടെ ആയിരുന്നു നെയ്മറിന്റെ ഗോൾ. നെയ്മറിന്റെ ചാമ്പ്യൻസ് ലീഗിലെ രണ്ടാം ഹാട്രിക്കാണിത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനോട് തോറ്റിരുന്ന പി എസ് ജിക്ക് ഈ വിജയം അത്യാവശ്യമായിരുന്നു.