ആത്മാർത്ഥ സുഹൃത്തുക്കൾ ഇന്ന് ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിലെ ഈ തലമുറ സൃഷ്ടിച്ച ഏറ്റവും മികച്ച രണ്ട് ടാലന്റുകളാണ് നെയ്മറും കൗട്ടീനോയും. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളിടെ പഴക്കമുണ്ട്. 2009ൽ ബ്രസീൽ അണ്ടർ 17 ടീമിൽ വെച്ചാണ് ആദ്യമായി നെയ്മറും കൗട്ടീനോയും ഒരുമിച്ച് കളിക്കുന്നത്. അന്ന് മുതൽ ബ്രസീൽ ദേശീയ ടീമിന്റെ ചുക്കാൻ പിടിക്കുന്ന കളിക്കാരായി ഇപ്പോൾ മാറിയത് വരെയുള്ള വളർച്ചയിൽ ഇരുവരും ഒപ്പത്തിനൊപ്പം ആയിരുന്നു.

ക്ലബ് കരിയറിൽ രണ്ട് പേരും രണ്ട് ദിശയിൽ ആയിരുന്നു. നെയ്മർ ബാഴ്സലോണയിൽ വന്ന് ക്ലബ് വിട്ടതിനു പിന്നാലെയാണ് കൗട്ടീനോ ബാഴ്സലോണയിൽ എത്തിയത്. കൗട്ടീനോയും പിറകെ ബാഴ്സലോണ വിടേണ്ടി വന്നു. ഇന്ന് ആ രണ്ട് സുഹൃത്തുക്കളും ഒരേ ഗ്രൗണ്ടിൽ വീണ്ടും ഇറങ്ങുകയാണ്. ഇന്ന് ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ ഒരുമിച്ച് അല്ല. മറിച്ച് ഒരാൾ ബയേണിന്റെ ജേഴ്സിയിലും ഒരാൾ പി എസ് ജിയുടെ ജേഴ്സിയിലും.

ലക്ഷ്യം ചാമ്പ്യൻസ് ലീഗ് മാത്രം. രണ്ട് താരങ്ങൾക്കും ഈ കിരീടം പ്രധാനമാണ്. നെയ്മർ പി എസ് ജിയിൽ എത്തിയത് തന്നെ പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം പൂർത്തിയാക്കി കൊടുക്കാനായിരുന്നു. കൗട്ടീനോ ലിവർപൂൾ വിട്ട് ബാഴ്സലോണയിൽ പോയതും ചാമ്പ്യൻസ് ലീഗ് സ്വപ്നത്തിനു വേണ്ടി.പക്ഷെ അവിടെ നേടാൻ കഴിയാത്ത ചാമ്പ്യൻസ് ലീഗ് കിരീടം ഇപ്പോൾ കൗട്ടീനോയ്ക്ക് ബയേണിലൂടെ നേടാം. ആര് വിജയിച്ചാലും രണ്ട് ബ്രസീലിയൻ ടാലന്റുകളുടെയും യാത്രയിലെ നിർണായക രാത്രിയാകും ഇന്ന്.