Site icon Fanport

നെയ്മർ ഒരു മാസത്തോളം പുറത്ത്, ബാഴ്സക്ക് എതിരായ രണ്ടു മത്സരത്തിലും ഉണ്ടാവില്ല

തന്റെ മുൻ ക്ലബായ ബാഴ്സലോണക്ക് എതിരെ കളിക്കാം എന്ന നെയ്മറിന്റെ ആഗ്രഹത്തിന് വലിയ തിരിച്ചടി. നെയ്മറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും അത് മാറാൻ സമയം എടുക്കും എന്നും ക്ലബ് അറിയിച്ചു. മസിൽ ഇഞ്ച്വറിയേറ്റ നെയ്മറിന് ഒരു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഒരാഴ്ച പോലും ബാക്കിയില്ലാത്ത സമയത്ത് ആണ് പി എസ് ജിയുടെ സൂപ്പർ താരം നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.

അടുത്ത ആഴ്ച ബാഴ്സലോണയിൽ വെച്ച് നടക്കുന്ന മത്സരം മാത്രമല്ല മാർച്ച് 10ന് പാരീസിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരവും നെയ്മറിന് നഷ്ടമാകാൻ ആണ് സാധ്യത. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പ് മത്സരത്തിനിടയിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. തുടർച്ചയായ ഫൗളുകൾ നേരിടേണ്ടി വന്ന നെയ്മർ മത്സരത്തിന്റെ 57ആം മിനുട്ടിൽ സ്വയം കളം വിട്ട് ടണലിലേക്ക് നടക്കുക ആയിരുന്നു. കഴിഞ്ഞ ആഴ്ച പരിക്കേറ്റ ഡി മറിയയും ബാഴ്സക്ക് എതിരെ ഉണ്ടാകില്ല.

Exit mobile version