Picsart 23 11 08 01 48 14 980

ന്യൂകാസിൽ യുണൈറ്റഡിനെ വീണ്ടും തോൽപ്പിച്ച് ഡോർട്മുണ്ട്

യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ന്യൂകാസിൽ യുണൈറ്റഡ് ബൊറൂസിയ ഡോർട്മുണ്ടിനോട് പരാജയപ്പെട്ടു. ഇന്ന് സിഗ്നൽ ഇഡുന പാർക്കിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡോർട്മുണ്ടിന്റെ വിജയം. നേരത്തെ ന്യൂകാസിൽ യുണൈറ്റഡൊന്റെ ഹോം ഗ്രൗണ്ടിലും ഡോർട്മുണ്ട് വിജയിച്ചിരുന്നു. ഇന്ന് ആദ്യ പകുതിയിൽ നിക്ലസ് ഫുൾക്രഗിന്റെ ഗോളിൽ ആണ് ഡോർട്മുണ്ട് ലീഡ് എടുത്തത്‌.

രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ ഹൂലിയൻ ബ്രാൻഡിറ്റിന്റെ ഗോളിൽ ഡോർട്മുണ്ട് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഡോർട്മുണ്ട് 7 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്‌. ന്യൂകാസിലിന് നാലു മത്സരങ്ങളിൽ നാലു പോയിന്റ് ആണ് ഉള്ളത്.

Exit mobile version