Site icon Fanport

നെരസിന് പരിക്ക്, എങ്കിലും ഇന്ന് കളിക്കും എന്ന് പ്രതീക്ഷ

അയാക്സിന്റെ യുവ ഫോർവേഡ് ഡേവിഡ് നെരസ് ഇന്ന് ടോട്ടൻഹാമിനെതിരെ കളിക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഡച്ച് കപ്പ് ഫൈനലിന്റെ രണ്ടാം പകുതിയിൽ ഇറങ്ങിയ നെരെസിന് ആ മത്സരത്തിനിടെ പരിക്കേറ്റിരുന്നു. എന്നാൽ നെരെസ് ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി എന്നും ഇന്ന് കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും ടെൻ ഹാഗ് പറഞ്ഞു.

മികച്ച ഫോമിൽ ഉള്ള ബ്രസീലിയൻ യുവതാരം നെരെസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുവന്റസിനെതിരെ ഗംഭീരമായ ഒരു സോളോ ഗോൾ നേടിയിരുന്നു. ടോട്ടൻഹാമിനെതിരെ ആദ്യ പാദത്തിൽ ഗോളിനടുത്ത് എത്തിയിരുന്നു എങ്കിലും നെരെസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം നേടിയ അയാക്സ് ഫൈനലിൽ എത്താം എന്ന പ്രതീക്ഷയിലാണ്.

Exit mobile version