16 മത്സരം 55 ഗോളുകൾ, യൂറോപ്പിലെ ഗോളടിവീരന്മാർ ഇന്ന് നേർക്കുനേർ

- Advertisement -

നിലവിലെ പ്രകടനം നോക്കിയാൽ യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് ആക്രമണ നിരകൾ ഇന്ന് ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വരികയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ഇറ്റാലിയൻ ലീഗിൽ ഒന്നാമത് നിൽക്കുന്ന നാപോളിയും. മാഞ്ചസ്റ്ററിൽ വെച്ചാണ് മത്സരം നടക്കുന്നത്.

രണ്ട് ലീഗിലും ഒന്നാമത് എന്നതിലുപരി രണ്ട് ടീമുകളുടേയും ഗോളടിക്കാനുള്ള കഴിവാണ് ശ്രദ്ധേയം. 8 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റി അടിച്ചു കൂട്ടിയിട്ടുള്ളത്. അവസാന മത്സരത്തിൽ സ്റ്റോക്ക് സിറ്റിയെ 7-2ന് തകർത്താണ് സിറ്റി വരുന്നത്. നാപോളി ആണെങ്കിൽ 8 മത്സരങ്ങളിൽ നിന്നായി 26 ഗോളുകളാണ് അടിച്ചത്. ലീഗിലെ 8 മത്സരങ്ങളും ജയിച്ച നാപോളി മാത്രമാണ് യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ എല്ലാ മത്സരങ്ങളും ജയിച്ച റെക്കോർഡുമായി ഇപ്പോൾ നിൽക്കുന്നുള്ളൂ.

റോമയെ പരാജയപ്പെടുത്തിയാണ് നാപോളി മാഞ്ചസ്റ്ററിലേക്ക് വിമാനം കയറിയത്. എന്നാൽ അടുത്ത മത്സരത്തിൽ ശക്തരായ ഇന്റർ മിലാനെയാണ് നേരിടേണ്ടത് എന്നതുകൊണ്ട് നാപോളി പ്രധാന താരങ്ങൾക്ക് ചിലപ്പോൾ വിശ്രമം നൽകിയേക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement