Site icon Fanport

നാപോളി പി എസ് ജി മത്സരം സമനിലയിൽ

ഇറ്റലിയിൽ നടന്ന സൂപ്പർ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇന്ന് നാപോളിയും പി എസ് ജിയുമാണ് ഒരോ ഗോൾ വീതം അടിച്ച് പിരിഞ്ഞത്. ഗ്രൂപ്പിലെ രണ്ടാം ജയം കണ്ടെത്താൻ ഇരു ടീമുകൾക്കും ഇന്നും ആയില്ല. ആദ്യ പകുതിയിൽ ബെർണാഡിലൂടെ പി എസ് ജി ആണ് ലീഡ് എടുത്തത്. എമ്പപ്പെയുടെ മികച്ച നീക്കത്തിന് ഒടുവിലായിരുന്നു ബെർണാഡിന്റെ ഗോൾ.

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഇൻസിഗ്നെ ആണ് നാപോളിക്ക് സമനില നേടിക്കൊടുത്തത്.. തിയാഗോ സിൽവ നടത്തിയ ഫൗളിനായിരുന്നു പെനാൾട്ടി നൽകപ്പെട്ടത്. ഇന്നത്തെ സമനില നാപോളിയെ ആറു പോയന്റിലും പി എസ് ജിയെ അഞ്ച് പോയന്റിലും എത്തിച്ചു. ആറു പോയന്റോടെ ലിവർപൂളാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. ഗ്രൂപ്പിൽ രണ്ട് മത്സരം മത്രം ശേഷിക്കെ ആര് ഗ്രൂപ്പ് കടക്കും എന്നത് ഇപ്പോഴും പ്രവചനാതീതമാണ്‌

Exit mobile version