നോകൗട്ട് ഉറപ്പിക്കാൻ നാപോളിക്ക് ഇന്ന് സിറ്റിയുടെ സഹായം വേണം

- Advertisement -

ചാംപ്യൻസ് ലീഗ് നോകൗട്ട് ഉറപ്പിക്കാൻ നാപോളി ഇന്ന് ഫെയനൂർദിനെ നേരിടും. ഗ്രൂപ്പ് എഫ് ഇൽ ശാക്തറിന് 3 പോയിന്റ് പിറകിലായി മൂന്നാം സ്ഥാനത്ത് നിൽകുന്ന നാപോളിക്ക് ഇന്നത്തെ മത്സരം ജയിക്കുകയും ശാക്തറിനെ മാഞ്ചസ്റ്റർ സിറ്റി തോൽപിക്കുകയും ചെയ്താൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനകാരായി യോഗ്യത നേടാനാവും. സിറ്റി-ശാക്തർ മത്സരത്തിൽ നിന്ന് 1 പോയിൻറെങ്കിലും നേടാൻ ശാക്തറിനായാൽ നാപോളി യൂറോപ്പ ലീഗിലേക്ക് തരം താഴ്ത്തപ്പെടും. പക്ഷെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ ഡെർബി ഞായറാഴ്ച കളിക്കാനുള്ള സിറ്റി പരിശീലകൻ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാൽ നാപോളിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. എങ്കിലും പെപ് ഏറെ പ്രശംസിച്ച നാപോളിയുടെ കളി ശൈലി നോകൗട്ടിലും കാണാൻ പെപ്പിന്റെയും സംഘത്തിന്റെയും സഹായം ഉണ്ടാവും എന്നു തന്നെയാവും നാപോളിയുടെ പ്രതീക്ഷ.

ശാക്തറിനെ എവേ മത്സരത്തിൽ നേരിടുന്ന സിറ്റി പ്രധാന താരങ്ങൾക്ക് വിശ്രമം അനുവധിച്ചേക്കും. പ്രീമിയർ ലീഗിൽ അധികം സമയം കളിക്കാൻ ലഭിക്കാത്ത ഡാനിലോ, ബെർനാടോ സിൽവ, ജിസൂസ് അടക്കമുള്ള താരങ്ങൾ ഇന്ന് ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം സിറ്റി നേരത്തെ ഉറപ്പിച്ചിരുന്നു. ഒരൊറ്റ മത്സരം പോലും തോൽകാതെയാണ് സിറ്റി ഇത്തവണ നോക്ഔട്ടിലേക്ക് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement