നാപോളിക്കെതിരായ മത്സരം ഫൈനലെന്ന് നെയ്മർ

ചാമ്പ്യൻസ് ലീഗിൽ നാപോളിക്കെതിരായ മത്സരം പി.എസ്.ജിക്ക് ഫൈനൽ മത്സരം പോലെയെന്ന് നെയ്മർ. ലീഗിൽ പുറത്തെടുത്ത ഫോം ചാമ്പ്യൻസ് ലീഗിൽ പുറത്തെടുക്കാൻ സാധിക്കാതെ പോയതോടെയാണ് നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം പി.എസ്.ജിക്ക് നിർണായകമായത്. അതെ സമയം ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച്  കുതിക്കുകയാണ് പി.എസ്.ജി.

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ലിവർപൂളിനോട് പരാജയപ്പെട്ട പി.എസ്.ജി നാപോളിക്കെതിരായ ഹോം മത്സരത്തിൽ ഡി മരിയ അവസാന മിനുട്ടിൽ നേടിയ ഗോളിൽ സമനില കൊണ്ട് രക്ഷപെടുകയായിരുന്നു. നാപോളിക്കെതിരായ മത്സരം വളരെ കടുത്തത് ആയിരിക്കുമെന്നും ജീവിതത്തിലെ ഏറ്റവും അവസാനത്തെ മത്സരമായി ഇതിനെ പി.എസ്.ജി താരങ്ങൾ കാണണമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

ഗ്രൂപ്പിൽ ലിവർപൂളിനും നാപോളിക്കും പുറകിൽ മൂന്നാം സ്ഥാനത്തതാണ് പി.എസ്.ജി.

Exit mobile version