നാലു മത്സരം 16 ഗോളുകൾ; ചാമ്പ്യൻസ് ലീഗിലും നാപോളിക്ക് സ്റ്റോപ്പില്ല

നാപോളി തങ്ങളുടെ ഗോളടി ചാമ്പ്യൻസ് ലീഗിലും തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഫെയനൂർഡിനെതിരെ അടിച്ച മൂന്നു ഗോളുകളോടെ അവസാന നാലു മത്സരങ്ങളിൽ നാപോളി അടിച്ച ഗോളുകളുടെ എണ്ണം 16 ആയി. സീസണിൽ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്നായി 30 ഗോളുകളും നാപോളി നേടി.

ഫെയനൂർഡിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു നാപോളിയുടെ ജയം. ഇൻസൈനും, കാലിയോണും, മെർടെൻസുമാണ് ഫെയനൂർഡിന്റെ വല കുലുക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ ആദ്യ ജയമാണ് നാപോളിക്ക്. ആദ്യ മത്സരത്തിൽ ശക്തറിനോട് നാപോളി പരാജയപ്പെട്ടിരുന്നു. സീസണിലെ നാപോളിയുടെ ഏക പരാജയവും അതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅബൂബക്കറിന്റെ ഇരട്ട ഗോൾ, മൊണാക്കോയ്ക്ക് സ്വന്തം നാട്ടിൽ പോർട്ടോ വക ഇരുട്ടടി
Next articleബെംഗളൂരുവിന് ഇന്ന് തജാകിസ്താനിൽ അങ്കം