ഈ നാപോളി പറപറക്കുകയാണ്!! ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ

നാപോളി അവരുടെ ഗംഭീര സീസൺ തുടരുകയാണ്. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനെ നേരിട്ട നാപോളി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നാപോളി ഏതാണ്ട് ഉറപ്പിച്ചു.

20221027 022205

ഇന്ന് ആദ്യ 16 മിനുട്ടിൽ തന്നെ ലിവർപൂൾ 2 ഗോളുകൾക്ക് മുന്നിൽ എത്തി. ജിയോവാനി സിമിയോണി ആണ് ആദ്യ രണ്ടു ഗോളുകളും നേടിയത്. വലതു വിങ്ങിൽ നിന്ന് ഡി ലൊറെൻസോ നൽകിയ പാസിൽ നിന്നാണ് സിമിയോണിയുടെ ആദ്യ ഗോൾ. അതു കഴിഞ്ഞു 16ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നുള്ള ക്രോസിൽ നിന്ന് സിമിയോണിയുടെ രണ്ടാം ഗോളും വന്നു. റുയി നൽകിയ ക്രോസിൽ നിന്ന് ഹെഡറിലൂടെ ആയിരിന്നു ഈ ഗോൾ.

രണ്ടാം പകുതിയിൽ ഒസ്റ്റിഗാർഡ് ഒരു കോർണറിൽ നിന്ന് ഗോൾ നേടുക കൂടെ ചെയ്തതോടെ നാപോളിയുടെ ജയം പൂർത്തിയായി. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ 20 ഗോളുകൾ നാപോളി അടിച്ചു. നാപോളി ആണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.